എവർട്ടൺ സ്ട്രൈക്കർ കാൾവട്ട് ലൂയിൻ പരിക്ക് മാറി തിരികെയെത്താൻ സമയം എടുക്കും. താരത്തിന് വീണ്ടും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. സീസൺ തുടക്കത്തിൽ ബ്രൈറ്റണ് എതിരായ മത്സരത്തിൽ കളിച്ച ശേഷം ലൂയിൻ ഇതുവരെ കളിച്ചിട്ടില്ല. 24കാരനായ താരം ഇനിയും ഒരു മാസത്തോളം പുറത്തിരിക്കും എന്നാണ് വാർത്തകൾ. എവർട്ടണ് ഈ സീസണിൽ പരിക്ക് വലിയ പ്രശ്നമായി തുടരുകയാണ്. അവരുടെ മറ്റൊരു ഫോർവേഡായ റിച്ചാർലിസണും പരിക്കിന്റെ പിടിയിലാണ്. അവസാന അഞ്ചു മത്സരങ്ങളിലും റിച്ചാർലിസൺ ഉണ്ടായിരുന്നില്ല. മധ്യനിര താരം അബ്ദുലയ് ഡൊകോറെയും പരിക്കേറ്റ് പുറത്തായിരിക്കുകയാണ്.