ക്ലാസിക് മാഞ്ചസ്റ്റർ, സ്പർസിനെതിരെയും യുണൈറ്റഡിന്റെ തിരിച്ചുവരവ്

20210411 225540
Credit: Twitter
- Advertisement -

ഒലെ ഗണ്ണാർ സോൾഷ്യറിന്റെ കീഴിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവരവിന്റെ രാജാക്കന്മാരായി മാറുകയാണ്. ഒരിക്കൽ കൂടെ പരാജയപ്പെട്ടു നിൽക്കുന്ന സ്ഥലത്ത് നിന്ന് വിജയിച്ചു കയറാൻ യുണൈറ്റഡിനായി. ഇന്ന് സ്പർസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്. വിവാദമായ റഫറിയിങ് ഒക്കെ അതിജീവിച്ചായിരുനു വിജയം.

35ആം മിനുറ്റിൽ പോഗ്ബയുടെ പാസിൽ നിന്ന് കവാനി യുണൈറ്റഡിനെ മുന്നിൽ എത്തിച്ചിരുന്നു. എന്നാൽ വിവദമയ ഒരു വാർ തീരുമാനം ആ ഗോൾ നിഷേധിച്ചു. പിന്നാലെ സ്പർസ് മറുവശത്ത് ഗോൾ നേടുകയും ചെയ്തു. 40ആം മിനുട്ടിൽ സോൺ ആണ് സ്പർസിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ തുടർച്ചയായി ആക്രമിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 56ആം മിനുട്ടിൽ സമനില ഗോൾ നേടി. കവാനിയുടെ ഒരു ഷോട്ട് ലോറിസ് തടുത്തപ്പോൾ റീബൗണ്ടിലൂടെ ഫ്രെഡ് ഗോൾ നേടുക ആയിരുന്നു.

തുടർന്നും ആക്രമണം തുടർന്ന യുണൈറ്റഡ് 79ആം മിനുട്ടിൽ കവാനിയിലൂടെ ലീഡ് നേടി. വലതു വിങ്ങിൽ നിന്ന് ഗ്രീൻവുഡ് നൽകിയ ക്രോസ് ഒരു ഡൈവിങ് ഹെഡറിലൂടെ കവാനി വലയിൽ എത്തിച്ചു. പിന്നാലെ ഇഞ്ച്വറി ടൈമിൽ ഗ്രീൻവുഡ് യുണൈറ്റഡിന്റെ മൂന്നാം ഗോളും നേടി. ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ 31 മത്സരങ്ങളിൽ 63 പോയിന്റിൽ എത്തിച്ചു. രണ്ടാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്. മൂന്നാമതുള്ള ലെസ്റ്ററിനേക്കാൾ 7 പോയിന്റിന്റെ ലീഡ് ഇപ്പോൾ ഉണ്ട്.

Advertisement