ലൂക്കാസ് വാസ്‌കസ് സീസൺ മുഴുവൻ പുറത്ത്

Lucas Vazquez Real Madrid La Liga
- Advertisement -

പരിക്ക് മൂലം റയൽ മാഡ്രിഡ് താരം ലൂക്കാസ് വാസ്‌കസ് ഈ സീസൺ മുഴുവൻ പുറത്ത്. ഇന്നലെ ബാഴ്‌സലോണക്കെതിരെ നടന്ന എൽക്ലാസികോ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബാഴ്‌സലോണ താരം സെർജിയോ ബുസ്കറ്റ്സുമായി കൂട്ടിയിടിച്ചാണ് വാസ്‌കസിന് പരിക്കേറ്റത്. താരത്തിന്റെ കാൽമുട്ടിനാണ് പരിക്കേറ്റത്.

തുടർന്ന് നടന്ന സ്കാനിങ്ങിൽ താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നും ഈ സീസണിൽ ഇനി താരത്തിന് കളിക്കാനാവില്ലെന്നും വ്യക്തമായി. ഈ സീസണോടെ റയൽ മാഡ്രിഡിൽ കരാർ അവസാനിക്കുന്ന വാസ്‌കസ് ഇനി റയൽ മാഡ്രിഡ് ജേഴ്സിയിൽ കളിക്കുമെന്ന് ഉറപ്പില്ല. ഈ സീസണിൽ റയൽ മാഡ്രിഡിന് വേദി മികച്ച പ്രകടനം പുറത്തെടുത്ത താരമായ വാസ്‌കസിന്റെ പരിക്ക് ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും കിരീടം ലക്‌ഷ്യം വെച്ച് ഇറങ്ങുന്ന റയൽ മാഡ്രിഡിന് കനത്ത തിരിച്ചടിയാണ്.

Advertisement