സിറ്റി ഇന്ന് വാട്ട്ഫോഡിനെതിരെ

പതിനെട്ട് ജയങ്ങൾക്ക് ശേഷം ക്രിസ്റ്റൽ പാലസിനോട് സമനില വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി വിജയ വഴിയിൽ തിരിച്ചെത്താൻ ഇന്ന് വാട്ട്ഫോഡിനെതിരെ. അവസാനം കളിച്ച 8 കളികളിൽ 6 എണ്ണത്തിലും തോറ്റ വാട്ട് ഫോർഡിന് ഇന്നത്തെ മത്സരം കടുത്തതാവും എന്ന് ഉറപ്പാണ്. സിറ്റിയുടെ സ്വന്തം മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.  ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് മത്സരം.

പാലസിനോട് ഗോൾ രഹിത സമനില വഴങ്ങിയ സിറ്റിക്ക് ഇന്ന് കെവിൻ ഡു ബ്രെയ്‌നെ, ജിസ്സൂസ് എന്നിവർ കളിക്കാൻ ഉണ്ടാവില്ല. ഇരുവർക്കും പരിക്കാണ്‌. പകരം അഗ്യൂറോ ടീമിൽ ഇടം നേടിയേക്കും. പരിക്കേറ്റ് പുറത്തായിരുന്ന ജോണ് സ്റ്റോൻസ് ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും. വാട്ട് ഫോർഡ് അവസാന കളിയിൽ കളിച്ച അതേ ടീമിനെ നിലനിർത്താനാണ് സാധ്യത. അവസാനം വാട്ട്ഫോഡിനെതിരെ കളിച്ച 7 കളികളിലും സിറ്റിക്കായിരുന്നു ജയം. അവസാന നിമിഷങ്ങളിൽ മത്സരങ്ങൾ തോൽക്കുന്നത് ശീലമാക്കിയ വാട്ട് ഫോഡിന് ആ ശീലം മാറ്റാനാവും പ്രധാന പരിഗണന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version