മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് വിലക്ക് മാറ്റാനുള്ള കോർട് ഓഫ് ആർബിട്രേഷന്റെ തീരുമാനത്തെ വിമർശിച്ച് സ്പർസ് പരിശീലകൻ മൗറീനോ രംഗത്ത്. സിറ്റിയുടെ വിലക്ക് നീക്കാനുള്ള തീരുമാനം ലജ്ജാവഹമാണെന്ന് മൗറീനോ പറഞ്ഞു. സിറ്റിയുടെ വാദം കേട്ട കോടതി സിറ്റിയുടെ രണ്ട് വർഷത്തെ യൂറോപ്പിലെ വിലക്ക് റദ്ദാക്കുകയും സിറ്റിയുടെ മേൽ ചുമത്തിയ പിഴ 30 മില്യണിൽ നിന്ന് 10 മില്യണാക്കി കുറക്കുകയും ചെയ്തിരുന്നു.
സിറ്റി തെറ്റ് ചെയ്തില്ലായിരുന്നേൽ പിഴ ഒഴിവാക്കുമായിരുന്നല്ലോ എന്ന് മൗറീനോ പറഞ്ഞു. പിഴ ഉണ്ട് എന്നിരിക്കെ സിറ്റി തെറ്റ് ചെയ്തിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വിലക്ക് ലഭിക്കുക തന്നെ വേണം എന്നും മൗറീനോ പറയുന്നു. സിറ്റിയുടെ രണ്ട് വർഷത്തെ വിലക്ക് നീക്കിയതിന് രൂക്ഷ വിമർശനമാണ് ഫുട്ബോൾ ലോകത്ത് നിന്ന് ഉയരുന്നത്.