സിറ്റിയെ ഇത്രകാലവും കുറ്റം പറഞ്ഞവർ മാപ്പു പറയണം എന്ന് ഗ്വാർഡിയോള

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗിലെ വിലക്ക് നീക്കിയ നടപടിയെ പ്രീമിയർ ലീഗിലെ പ്രമുഖ പരിശീലകരായ ക്ലോപ്പും മൗറീനോയും ഒക്കെ എതിർത്തിരുന്നു. ഇത് ഫുട്ബോളിന് നല്ലതല്ല എന്നായിരുന്നു ക്ലോപ്പിന്റെ പ്രതികരണം. നാടക്കേടാണ് ഈ വിധി എന്നായിരുന്നു മൗറീനോയുടെ പ്രതികരണം. എന്നാൽ ഈ പ്രതികരണങ്ങൾക്ക് മറുപടി ആയി എത്തിയിരിക്കുകയാണ് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള.

സിറ്റിക്കെതിരെ അവസാന കുറേ കാലമായി പ്രീമിയർ ലീഗ് ക്ലബുകൾ ആരോപണം രഹസ്യമായി ഉന്നയിക്കുന്നുണ്ടായിരുന്നു. അവരൊക്കെ സിറ്റിയോട് മാപ്പ് പറയേണ്ടതുണ്ട്. ഗ്വാർഡിയോള പറഞ്ഞു. എതിരാളികൾക്ക് വേണ്ടത് കാര്യങ്ങൾ മുഖത്ത് നോക്കി പറയാനുള്ള ധൈര്യമാണ്. പിച്ചിന് പുറത്തല്ലാതെ പിച്ചിൽ സിറ്റിയെ പരാജയപ്പെടുത്താനുള്ള ധൈര്യമാണ്. അതിന് പറ്റാത്തവർ ആണ് വിമർശനങ്ങൾ മറഞ്ഞു നിന്ന് ഉന്നയിക്കുന്നത് എന്നും സിറ്റി പരിശീലകൻ പറഞ്ഞു. അടുത്ത വർഷം മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കളിക്കും എന്നും അത് ശരിയായ രീതിയിൽ തന്നെ ലഭിച്ച യോഗ്യത ആണെന്നും ഗ്വാർഡിയോള പറഞ്ഞു.