ഏക ഗോളിൽ സൗതാമ്പ്ടണെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി

20201219 233623
Credit: Twitter
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഇന്ന് സൗതാമ്പ്ടണെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. സൗതാമ്പ്ടന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ പിറന്ന ഗോളാണ് കളിയുടെ വിധി നിർണയിച്ചത്. സ്റ്റെർലിംഗാണ് ഗോൾ നേടിയത്. ഡിബ്രിയിൻ ഒരുക്കിയ അവസരത്തിൽ നിന്നായിരുന്നു ഗോൾ.

ഈ സീസണിൽ സൗതാമ്പ്ടന്റെ ഹോം ഗ്രൗണ്ടിൽ ക്ലീൻഷീറ്റ് നേടുന്ന ആദ്യ എവേ ടീമാകാൻ ഈ മത്സരത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ആയി. ഇന്നത്തെ വിജയം സിറ്റിയെ ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തിച്ചു. 13 മത്സരങ്ങളിൽ 23 പോയിന്റാണ് സിറ്റിക്ക് ഉള്ളത്. 24 പോയിന്റുള്ള സൗതാമ്പ്ടൺ നാലാമത് നിൽക്കുന്നു.

Advertisement