റോഡ്രിയും സിഞ്ചെകോയും പുറത്ത്, പരിക്ക് മാറാതെ സിറ്റി

- Advertisement -

മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ റോഡ്രി, അലക്‌സാണ്ടർ സിഞ്ചെക്കോ എന്നിവർ പരിക്ക് പറ്റി പുറത്തായി. പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ സിറ്റിക്ക് കനത്ത തിരിച്ചടി നൽകുന്ന പരിക്കുകളാണ് ഇരുവരുടെയും. സിറ്റി ആദ്യ ഇലവനിൽ കളിക്കുന്ന താരങ്ങളാണ് ഇരുവരും.

കാലിൽ പരിക്കേറ്റ സിഞ്ചെക്കോ ചുരുങ്ങിയത് 6 ആഴ്ചയെങ്കിലും പുറത്ത് ഇരിക്കേണ്ടി വരും. ലെഫ്റ്റ് ബാക്കായ താരത്തിന് പരിക്ക് പറ്റിയെങ്കിലും മെൻഡി ഫിറ്റ്നസ് വീണ്ടെടുത്ത് തിരികെ എത്തിയത് സിറ്റിക്ക് ആശ്വാസമാകും. ഡിഫൻസീവ് മിഡ്ഫീൽഡിൽ സിറ്റിയുടെ ഒന്നാം നമ്പറായ റോഡ്രി നവംബർ അവസാനം വരെയെങ്കിലും പുറത്താകും. സിറ്റി സെന്റർ ബാക്കുകളായ സ്റ്റോൻസും ഒറ്റമെന്റിയും പരിക്ക് മാറി തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ പ്രധിരോധത്തിൽ ഗാർഡിയോളയുടെ തലവേദന കുറയും.

Advertisement