ഇന്ത്യൻ ടീം വിദേശത്ത് എവിടെയും ആധിപത്യം പുലർത്തുമെന്ന് അനിൽ കുംബ്ലെ

- Advertisement -

നിലവിലെ ഇന്ത്യൻ ടീം വിദേശത്ത് എവിടെയും ആധിപത്യം പുലർത്തുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ പരിശീലകനുമായ അനിൽ കുംബ്ലെ. അടുത്തിടെ നടന്ന വെസ്റ്റിൻഡീസിനെതിരായ പരമ്പരയും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയും ഇന്ത്യ തുത്തുവാരിയിരുന്നു. നേരത്തെ ഓസ്ട്രേലിയയിലും ഇന്ത്യൻ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു.

വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഉള്ള ടീമിൽ കളിക്കുന്ന താരങ്ങൾ മാത്രമല്ല പകരക്കാരുടെ ബെഞ്ചിലും മികച്ച താരങ്ങൾ ഉണ്ടെന്ന് അനിൽ കുംബ്ലെ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള അവസാന ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ ഷഹബാസ് നദീമിന്റെ പ്രകടനത്തെയും കുംബ്ലെ ഓർമിപ്പിച്ചു.  അവസാന നിമിഷമാണ് നദീമിന് അവസരം ലഭിച്ചതെന്നും എന്നിട്ടും താരം മികച്ച പ്രകടനം പുറത്തെടുത്തുവെന്നും കുംബ്ലെ പറഞ്ഞു.

പുറത്തിരിക്കുന്ന താരങ്ങൾ എല്ലാം ഒരു അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഇത് കൊണ്ടാണ്  ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഇന്ത്യൻ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന് താൻ പറയുന്നതെന്ന് കുംബ്ലെ പറഞ്ഞു.

Advertisement