മാഞ്ചസ്റ്റർ സിറ്റിയിൽ ഡേവിഡ് സിൽവ കരാർ പുതുക്കി

- Advertisement -

മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസ വാർത്ത. ജൂൺ അവസാനത്തോടെ കരാർ അവസാനിക്കുമായിരുന്ന അവരുടെ സീനിയർ താരം ഡേവിഡ് സിൽവ കരാർ പുതുക്കി. ഈ സീസൺ അവസാനിക്കും വരെ ക്ലബിൽ നിൽക്കാനുള്ള താൽക്കാലിക കരാറാണ് സിൽവ ഒപ്പുവെച്ചത്. പരിശീലകൻ പെപ് ഗ്വാർഡിയോള ആണ് സിൽവ ഈ സീസൺ അവസാനം വരെ ക്ലബിൽ നിൽക്കാൻ സമ്മതിച്ചതായി അറിയിച്ചത്.

ഈ സീസണോടെ ക്ലബ് വിടാൻ നിൽക്കുകയാണ് ഡേവിഡ് സിൽവ. ഇനി സിറ്റിയിൽ കരാർ പുതുക്കില്ല എന്ന് നേരത്തെ താരം പറഞ്ഞിരുന്നു. 2010ൽ ആണ് സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. ഇതുവരെ സിറ്റിക്കായി 350ൽ അധികം മത്സരങ്ങൾ കളിച്ച താരം 60ൽ അധികം ഗോളുകളും 115ൽ അധികം അസിസ്റ്റും നീലപടയ്ക്കായി നേടിയിട്ടുണ്ട്.

Advertisement