“ദീർഘ കാലം കെ.എൽ രാഹുലിന് വിക്കറ്റ് കീപ്പറായി തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല”

ബാറ്റ്സ്മാൻ കെ.എൽ രാഹുലിന് ദീർഘ കാലം ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സയ്ദ് കിർമാനി. കൂടുതൽ സമയവും കെ.എൽ രാഹുൽ ബാറ്റിംഗ് പരിശീലനം നടത്തുന്നതാണെന്ന് താൻ കണ്ടതെന്നും കിർമാനി പറഞ്ഞു. ഒരാൾ വിക്കറ്റ് കീപ്പറാവുമ്പോൾ അയാൾക്ക് ജന്മനാ കുറച്ചു കഴിവുകൾ വേണമെന്നും കെ.എൽ രാഹുലിൽ താൻ ഈ കഴിവുകൾ കാണുന്നില്ലെന്നും കിർമാനി പറഞ്ഞു.

അതെ സമയം യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തനിക്ക് ലഭിച്ച അവസരങ്ങൾ ഒന്നും ഉപയോഗപെടുത്തിയില്ലെന്നും വിക്കറ്റ് കീപ്പിങ് ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമുട്ട് ഉള്ളതും നന്ദികെട്ടതുമായ പണിയാണെന്നും കിർമാനി പറഞ്ഞു. അതെ സമയം റിഷഭ് പന്ത് യുവ താരമാണെന്നും താരത്തെ ശെരിയായ രീതിയിൽ വളർത്തിയെടുക്കണമെന്നും കിർമാനി കൂട്ടിച്ചേർത്തു. റിഷഭ് പന്ത് വളരെയധികം പ്രതിഭയുള്ള താരമാണെന്നും പരിചയ സമ്പത്ത് കൊണ്ട് താരം വളരുമെന്നും ചുരുങ്ങിയത് രണ്ട് സീസൺ എങ്കിലും താരത്തിന് വേണമെന്നും കിർമാനി പറഞ്ഞു.