യുവേഫ ഏർപ്പെടുത്തിയ വിലക്കിനെ ചോദ്യം ചെയ്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റി കോർട്ട് ഓഫ് ആർബിട്രെശനിൽ(CAS). 2 വർഷത്തേക്ക് സിറ്റിയെ ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയ നടപടി നീക്കുക എന്നത് തന്നെയാണ് സിറ്റിയുടെ പ്രഥമ ലക്ഷ്യം. ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ തെറ്റിച്ചു എന്ന കാരണത്താൽ ആണ് സിറ്റിക്കെതിരെ യുവേഫ നടപടി എടുത്തത്.
വിലക്ക് കൂടാതെ 25 മില്യൺ യൂറോ പിഴയും സിറ്റിക്ക് യുവേഫ വിധിച്ചിരുന്നു. 2 വർഷത്തേക്ക് വിലക്ക് വന്നതോടെ സിറ്റിയിൽ കളിക്കാർ ഇനി തുടരുമോ എന്ന ആശങ്കയും ഉയർന്നിരുന്നു. കോടതിയിൽ എന്നാണ് വാദം തുടങ്ങുക എന്ന കാര്യങ്ങൾ പുറത്ത് വന്നിട്ടില്ല.