ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ പുതിയ ഹോം ജേഴ്സി പുറത്തിറക്കി. പതിവ് നീല നിറമാണെങ്കിലും വ്യത്യസ്ഥമായ ഡിസൈനിൽ ആണ് ജേഴ്സി ഒരുങ്ങുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ പൂമ ആണ് ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. സീസണിലെ അവസാന ഹോം മത്സരത്തിൽ സിറ്റി ഈ പുതിയ ജേഴ്സി അണിയും. ചാമ്പ്യൻസ് ലീഗിലെ ബാക്കിയുള്ള മത്സരങ്ങളിലും സിറ്റി ഈ ജേഴ്സി ആകും അണിയുക. ജേഴ്സി ഇന്ന് മുതൽ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാകും.