ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന് ക്രിസ്റ്റ്യൻ എറിക്‌സൺ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ബ്രെന്റ്ഫോഡ് താരം ക്രിസ്റ്റ്യൻ എറിക്‌സൺ. ഈ സീസണിന്റെ അവസാനം ബ്രെന്റ്ഫോഡിൽ കരാർ അവസാനിക്കാനിരിക്കെയാണ് ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള ആഗ്രഹം എറിക്‌സൺ പ്രകടിപ്പിച്ചത്. തനിക്ക് നിലവിൽ കുറച്ച് ഓഫറുകൾ ഉണ്ടെന്നും അതെല്ലാം പരിഗണിച്ച് ഒരു തീരുമാനം എടുക്കുമെന്നും എറിക്‌സൺ പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് 6 മാസത്തെ കരാറിൽ എറിക്‌സൺ ബ്രെന്റ്ഫോഡിൽ എത്തുന്നത്.

കഴിഞ്ഞ വർഷം നടന്ന യൂറോ കപ്പിൽ ഡെന്മാർക്കിന് വേണ്ടി കളിക്കുന്നതിനിടെ എറിക്‌സൺ ഗ്രൗണ്ടിൽ കുഴഞ്ഞു വീണിരുന്നു. തുടർന്ന് താരത്തിന് ഹൃദയസംബദ്ധമായ അസുഖം ഉണ്ടെന്ന് സ്ഥിരീകരിക്കുകയും സെരി എ ക്ലബായ ഇന്റർ മിലാൻ താരത്തെ റിലീസ് ചെയുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് കഴിഞ്ഞ ജനുവരിയിൽ ബ്രെന്റ്ഫോഡ് താരത്തെ സ്വന്തമാക്കുന്നത്. ടോട്ടൻഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബുകൾ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു.