യുവ താരങ്ങളെ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് ചെൽസിക്ക് ഫിഫ ഏർപ്പെടുത്തിയ ട്രാൻസ്ഫർ വിലക്കിന്മേലുള്ള അപ്പീൽ വരുന്ന നവംബർ 20ന് വാദം കേൾക്കും. കോർട്ട് ഓഫ് ആർബിട്രേഷൻ ആണ് ചെൽസിയുടെ വിലക്ക് പരിശോധിക്കുന്നത്. ഫിഫ ചെൽസിക്ക് രണ്ട് ട്രാൻസ്ഫർ വിൻഡോയിൽ നിന്ന് വിലക്കാണ് ഏർപ്പെടുത്തിയത്.
ഇത് പ്രകാരം കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിക്ക് താരങ്ങളെ സ്വന്തമാക്കാനായിരുന്നില്ല. ഫിഫയുടെ വിലക്ക് പ്രകാരം അടുത്ത ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിക്ക് താരങ്ങളെ സ്വന്തമാക്കാൻ കഴിയില്ല. എന്നാൽ CAS അപ്പീൽ നൽകി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരങ്ങളെ സ്വന്തമാക്കാനാണ് ചെൽസി ശ്രമിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ താരങ്ങളെ സ്വന്തമാക്കാൻ ചെൽസിക്ക് കഴിഞ്ഞിരുന്നിലെങ്കിലും പുതിയ പരിശീലകൻ ഫ്രാങ്ക് ലാമ്പാർഡിന് കീഴിൽ ചെൽസി മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്.