ഈജിപ്തിന്റെ മുൻ കോച്ച് അഗ്വിറേ ഇനി ലാലിഗയിൽ

- Advertisement -

ഈജിപ്തിന്റെ പരിശീലകനായിരുന്ന ഹാവിയർ അഗ്വീറെ ഇനി ലാലിഗയിൽ തന്ത്രങ്ങൾ മെനയും. ലാലിഗ ടീമയ ലെഗനസിന്റെ ചുമതല അദ്ദേഹം ഏറ്റെടുത്തു. ആഫ്രിക്കൻ നാഷൺസ് കപ്പിലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ തോൽവിക്ക് ശേഷമായിരുന്നു അഗ്വിറേ ഈജിപ്ത് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ഈജിപ്തിനെ 12 മത്സരങ്ങളിൽ മാത്രമെ അദ്ദേഹം പരിശീലിപ്പിച്ചിരുന്നുള്ളൂ. അതിൽ ആകെ രണ്ട് പരാജയമെ വഴങ്ങിയിട്ടുമുണ്ടായിരുന്നുള്ളൂ.

ലാലിഗയിൽ അവസാന സ്ഥാനത്ത് നിൽക്കുക ലെഗനെസുമായി ഒരു വർഷത്തെ കരാറാണ് അഗ്വിറേ ഒപ്പുവെച്ചിരിക്കുന്നത്. ലെഗനെസിനെ ലാലിഗയികെ റിലഗേഷനിൽ നിന്ന് രക്ഷിക്കുക മാത്രമായിരിക്കും അദ്ദേഹത്തിന്റെ ചുമതല. മുമ്പ് സ്പാനിഷ് ടീമുകളായ അത്ലറ്റിക്കോ മാഡ്രിഡ്, റയൽ സരഗോശ, ഒസാസുന, എസ്പാൻയോൾ എന്നിവയെ ഒക്കെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

Advertisement