ചെൽസിയുടെ പുതുയുഗത്തിൽ വലിയ സ്വപ്നങ്ങൾ കാണുന്ന പുതിയ ഉടമ ടോഡ് ബോഹ്ലി അവരുടെ പുതിയ സ്പോർട്ടിങ് ഡയറക്ടർ ആയി ക്രിസ്റ്റോഫ് ഫ്രണ്ടിനെ കൊണ്ടു വരും. ഓസ്ട്രിയകാരനായ ക്രിസ്റ്റോഫ് 2015 മുതൽ റെഡ് ബുൾ സാൽസ്ബർഗിന്റെ ഫുട്‌ബോൾ ഡയറക്ടർ ആണ്. അതിനു മുമ്പ് ഓസ്ട്രിയൻ ക്ലബിൽ നിരവധി പദവികൾ അദ്ദേഹം വഹിച്ചിരുന്നു. ബോഹ്ലിയുടെ പുതിയ പദ്ധതികൾ നടപ്പിൽ വരുത്താൻ ആണ് പുതിയ ഒരാളെ ചെൽസി ഡയറക്ടർ ആയി കൊണ്ടു വരുന്നത്. നേരത്തെ ബോഹ്ലി ഉടമ ആയ ശേഷം ചെൽസിയിൽ വലിയ മാറ്റങ്ങൾ വന്നിരുന്നു.
സാൽസ്ബർഗിൽ സാദിയോ മാനെ,ഏർലിങ് ഹാളണ്ട്,നബി കെയ്റ്റ,ഉപമകാനോ തുടങ്ങിയവരെ ടീമിൽ എത്തിക്കുന്നതിൽ 45 കാരനായ ക്രിസ്റ്റോഫിന്റെ തലയാണ് പ്രവർത്തിച്ചത്. സാൽസ്ബർഗിൽ പ്രവർത്തിച്ചു വിജയിച്ച തന്ത്രങ്ങൾ ക്രിസ്റ്റോഫ് ചെൽസിയിൽ എത്തിക്കും എന്നും അദ്ദേഹം പുതിയ പരിശീലകൻ ഗ്രഹാം പോട്ടറും ആയി അടുത്ത് പ്രവർത്തിക്കും എന്നും ബോഹ്ലി പ്രതീക്ഷിക്കുന്നു. ഉടൻ ക്രിസ്റ്റാഫും ആയി ചെൽസി കരാറിൽ ഒപ്പിടും എന്നാണ് സൂചന. നിലവിൽ ചാമ്പ്യൻസ് ലീഗിൽ ഒരേ ഗ്രൂപ്പിൽ ആണ് ചെൽസിയും സാൽസ്ബർഗും. സിറ്റി ഗ്രൂപ്പ്, റെഡ് ബുൾ ഗ്രൂപ്പ് പോലെ നിരവധി ക്ലബുകളുടെ ഉടമ ആവണം എന്ന ആഗ്രഹം സൂക്ഷിക്കുന്ന ബോഹ്ലി അതും കൂടി മുന്നിൽ കണ്ടാണ് ക്രിസ്റ്റോഫിനെ ചെൽസിയിൽ എത്തിക്കുന്നത്.