ചെൽസി വിടാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് സരി

പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ പരിശീലക സ്ഥാനം വിടാനുള്ള തന്റെ തീരുമാനം തെറ്റായി പോയെന്ന് മുൻ ചെൽസി പരിശീലകൻ മൗറിസിയോ സരി. ചെൽസിയുടെ കൂടെ ഒരു സീസൺ മാത്രം പൂർത്തിയാക്കിയ സരി സെരി എ ക്ലബായ യുവന്റസിലേക്ക് പോയിരുന്നു. തുടർന്ന് ലീഗ് കിരീടം നേടിയെങ്കിലും സരിയെ യുവന്റസ് പുറത്താക്കുകയും ചെയ്തിരുന്നു.

ചെൽസി ഡയറക്ടർ മറീന ഗ്രാനോവ്സ്കയ തന്നെ ചെൽസിയിൽ നിലനിർത്താൻ ഒരുപാട് ശ്രമിച്ചെന്നും എന്നാൽ എന്ത് വിലകൊടുത്തും ഇറ്റലിയിലേക്ക് തിരിച്ചുവരാനുള്ള തന്റെ ശ്രമം തെറ്റായിപോയെന്നും സരി പറഞ്ഞു. ചെൽസി വലിയൊരു ക്ലബ ആണെന്നും താൻ ക്ലബ് വിട്ടതിനുശേഷം തന്റെ ഫുട്ബോളിന് ചേരുമായിരുന്ന താരങ്ങളായ വെർണർ, ഹാവേർട്സ്, മൗണ്ട്, ഹകീം സീയെച്ച് എന്നിവരെ ചെൽസി സ്വന്തമാക്കിയെന്നും സരി പറഞ്ഞു.

Previous articleമാഞ്ചസ്റ്ററിന്റെ അമദും പെല്ലിസ്ട്രിയും ലോണിൽ പോയേക്കും
Next articleഅശുതോഷ് മെഹ്ത വീണ്ടും മോഹൻ ബഗാനിൽ