പ്രീമിയർ ലീഗിൽ ഏറ്റവും താഴെയുള്ള സതാംപ്ടണോട് 1-0 ന് തോറ്റ ചെൽസിയുടെ സമീപകാല ദുരിതം തുടരുകയാണ്. എന്നിരുന്നാലും, ടീമിന്റെ പ്രശ്നങ്ങൾക്ക് പിന്നിലെ പ്രശ്നം താനല്ലെന്ന് ചെൽസി മാനേജർ ഗ്രഹാം പോട്ടർ വിശ്വസിക്കുന്നു. ചെൽസി തങ്ങളുടെ സീസണിൽ കഠിനമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പുതിയ താരങ്ങൾ ടീമുമായി ഇണങ്ങാം സമയമെടുക്കുമെന്നും പോട്ടർ പറയുന്നു.
“നിങ്ങൾക്ക് അനുയോജ്യമായ ഫലം ലഭിക്കാത്തപ്പോൾ കാര്യങ്ങൾ കഠിനമായിരിക്കും. അത് അങ്ങനെയാണ്. ചിലർ ഞാനാണ് പ്രശ്‌നമെന്ന് പറയും. അവർ പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല, അവരുടെ കാഴ്ചപ്പാടുകൾ മാത്രമാണത്.” പോട്ടർ പറഞ്ഞു.
ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ പ്രകടനത്തിൽ നിന്നും ചെൽസി പിറകോട്ട് പോവുകയാണ് ചെയ്തത് എന്നും പോട്ടർ പറയുന്നു. ചെൽസിയുടെ സമീപകാല ഫോം ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നതിന് ഇടയിലാണ് പോട്ടറിന്റെ പ്രസ്താവന. അവസാന പത്തിൽ ഒരു മത്സരം മാത്രം ആണ് ചെൽസി ജയിച്ചത്. ടീമിന് അവസാന അഞ്ച് മത്സരങ്ങളിൽ ഒരു മത്സരം പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല.