പ്രീമിയർ ലീഗിൽ ഇന്ന് ആദ്യ വമ്പൻ പോര്, ഒലെയുടെ യുണൈറ്റഡും ലാമ്പാർഡിന്റെ ചെൽസിയും നേർക്കുനേർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ഇന്ന് ആദ്യ വമ്പൻ പോരാട്ടം നടക്കും. ഓൾഡ്ട്രാഫോർഡിൽ ഇന്ന് നേർക്കുനേർ വരുന്നത് ലമ്പാർഡിന്റെ ചെൽസിയും സോൾഷ്യാറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡുമാണ്. പ്രീമിയർ ലീഗിലെ വമ്പൻ ടീമുകളിൽ ഏറ്റവും പ്രതിസന്ധി നേരിടുന്ന രണ്ട് ടീമുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും. ആദ്യ നാലിൽ എങ്കിലും എത്തണമെന്ന് ആഗ്രഹിക്കണം എങ്കിൽ വിജയിച്ചു തന്നെ തുടങ്ങണമെന്ന് ഇരു ക്ലബുകൾക്കും അറിയാം.

സ്വന്തം ഗ്രൗണ്ടാണ് എന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ ഹോം ഗ്രൗണ്ടിൽ യുണൈറ്റഡിന് അത്ര നല്ല റെക്കോർഡ് ഒന്നും ഉണ്ടായിരുന്നില്ല. ഡിഫൻസിൽ ഹാരി മഗ്വയറും വാൻ ബിസാകയും എത്തിയതിന്റെ ആശ്വാസം മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ ഉള്ളത്. ഇരുതാരങ്ങളും ഇന്ന് യുണൈറ്റഡിനായി അരങ്ങേറും.

പക്ഷെ ഡിഫൻസ് ശക്തി ആയി എങ്കിലും ഗോൾ അടിക്കാൻ ആളില്ലാത്തതും മിഡ്ഫീൽഡ് ദുർബലമാണ് എന്നതും ആണ് യുണൈറ്റഡിന്റെ ഇന്നത്തെ പ്രശ്നം. ലുകാകു പോയതോടെ ഒരു യഥാർത്ഥ സ്ട്രൈക്കർ ഇല്ലാതെ ഇരിക്കുകയാണ് യുണൈറ്റഡ്. സാഞ്ചേസ്, ബയി എന്നിവർ ഇന്ന് യുണൈറ്റഡ് സ്ക്വാഡിൽ എത്താൻ സാധ്യതയില്ല‌.

മറുഭാഗത്ത് ചെൽസിയെ ഈ സീസണിൽ പിന്നോട്ട് ആക്കിയത് ട്രാൻസ്ഫർ വിലക്കാണ്. പുലിസിച് മാത്രമാണ് ചെൽസിയിൽ എത്തിയ പുതിയ താരം. പുലിസിച് തന്നെ ആണ് ചെൽസിയുടെ ഈ സീസണിലെ വലിയ പ്രതീക്ഷയും. ഹസാർഡ് പോയ ഒഴിവ് പുലിസിചിന് നികത്താൻ കഴിയുമോ എന്നാണ് ചെൽസി ആരാധകർ ഉറ്റു നോക്കുന്നത്.

യുണൈറ്റഡിന് അറ്റാക്കിലാണ് താരങ്ങൾ ഇല്ലാത്തത് എങ്കിൽ ചെൽസിയുടെ പ്രശ്നം ഡിഫൻസാണ്. ലൂയിസ് കൂടെ ക്ലബ് വിട്ടത് ലമ്പാർഡിന് വലിയ പ്രതിസന്ധി നൽകുന്നുണ്ട്. മിഡ്ഫീൽഡ് താരം കാന്റെ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യതയില്ല. ഇന്ന് രാത്രി 9 മണിക്കാണ് മത്സരം.