ഇന്ത്യൻ പരിശീലകനായുള്ള അഭിമുഖം ആഗസ്റ്റ് 16ന്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായുള്ള അഭിമുഖം ആഗസ്റ്റ് 16ന് നടക്കുമെന്ന് ബിസിസിഐ അറിയിച്ചു‌. രണ്ടായിരത്തോളം അപേക്ഷകരായിരുന്നു ഇന്ത്യൻ പരിശിലക സ്ഥാനത്തിനായി ഉണ്ടായിരുന്നത്. മുൻ ഇന്ത്യൻ താരങ്ങളടക്കം ക്രിക്കറ്റ് ഇതിഹാസങ്ങളിൽ പലരും ഈ പോസ്റ്റിനായി അപേക്ഷിച്ചിരുന്നു.

6 പേരോളമുള്ള ഒരു ഷോർട്ട്ലിസ്റ്റ് സമിതി തയ്യാറാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ അടങ്ങിയ സമിതിയാണ് മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് അഭിമുഖം നടത്തുക. ടോം മൂഡി, മൈക്ക് ഹെസ്സൺ, തുടങ്ങിയവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. നിലവിലെ പരിശീലകൻ രവി ശാസ്ത്രിയും അപേക്ഷകരിൽ പെടുന്നുണ്ട്.