ചെൽസി ദുരിത കടലിൽ തന്നെ.ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിലും ചെൽസി പരാജയപ്പെട്ടു. അതും ഇരുപതാം സ്ഥാനത്തുള്ള സതാമ്പ്ടണോട്. 1-0 എന്ന സ്കോറിനാണ് ചെൽസിക്കെതിരെ സതാംപ്ടൺ വിജയം നേടിയത്. ചെൽസി ആക്രമണ ഫുട്‌ബോൾ കളിച്ചു നോക്കി എങ്കിലും സതാംപ്ടൺ പ്രതിരോധത്തെ മറികടക്കാൻ അവർക്ക് ഇന്ന് കഴിഞ്ഞില്ല. 45-ാം മിനിറ്റിൽ വാർഡ്‌പ്രോസ് ഫ്രീകിക്കിലൂടെ ആണ് ലീഗിന്റെ ഏറ്റവും താഴെയുള്ള ടീം വിജയം ഉറപ്പിച്ചു.
അവസാന അഞ്ച് മത്സരങ്ങളിൽ ഒരു മത്സരം പോലും ചെൽസി ജയിച്ചിട്ടില്ല. അവസാന പത്തിൽ ഒരു മത്സരം മാത്രം ജയിച്ച ചെൽസി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കോടികൾ ചിലവഴിച്ചിട്ടും ഫലം കണ്ടെത്താത്തെ കഷ്ടപ്പെടുകയാണ്. ഗ്രഹാം പോട്ടർ ചുമതലയേറ്റതിനുശേഷം ക്ലബ്ബിന്റെ ഗതി കൂടുതൽ മോശമായി എന്നത് കോച്ചിന്റെ മേലുള്ള സമ്മർദ്ദവുൻ വർധിപ്പിക്കുന്നു.
ഇപ്പോൾ ചെൽസി 31 പോയിന്റുമായി പത്താം സ്ഥാനത്താണ്. പ്രീമിയർ ലീഗ് ടേബിളിൽ 18 പോയിന്റുമായി ഇപ്പോഴും അവസാന സ്ഥാനത്താണ് സതാമ്പ്ടൺ ക്ലബ്ബ്. എങ്കിലും റിലഗേഷൻ പോരാട്ടത്തിൽ ഈ വിജയം സതാംപ്ടണിന് പ്രതീക്ഷ നൽകുന്നു.