ചെൽസി താരങ്ങളായ എമേഴ്സണും കെന്നഡിയും ചെൽസി വിട്ടു. ലോൺ അടിസ്ഥാനത്തിലാണ് ഇരു താരങ്ങളും പുതിയ ടീമിലേക്ക് പോയത്. കെന്നഡി ബ്രസീലിയൻ ക്ലബായ ഫ്ലാമിങ്ങോയിലേക്കാണ് പോയത്. ചെൽസിയിൽ തന്റെ കരാർ നീട്ടിയതിന് ശേഷമാണ് താരം ലോണിൽ പോവുന്നത്. താരത്തിന്റെ ലോൺ തുകയായി 500000 യൂറോ ഫ്ലാമിങ്ങോ ചെൽസിക്ക് നൽകണം. കൂടാതെ 10 മില്യൺ യൂറോ നൽകി താരത്തെ സ്വന്തമാക്കാനുള്ള കരാറും ഇരു ക്ലബ്ബുകളും തമ്മിലുണ്ട്.
അതെ സമയം ഫ്രഞ്ച് ടീമായ ലിയോണിലേക്കാണ് എമേഴ്സൺ ലോണിൽ പോയത്. ലോണിൽ പോവുന്നതിന് മുൻപ് താരം ക്ലബ്ബിൽ കരാർ നീട്ടുകയും ചെയ്തിരുന്നു. 2018ൽ റോമയിൽ നിന്നാണ് എമേഴ്സൺ ചെൽസിയിൽ എത്തുന്നത്. ചെൽസി ടീമിൽ ചിൽവെല്ലിനും അലോൺസോക്കും പിറകിലായതോടെയാണ് താരം ക്ലബ് വിടാൻ തീരുമാനിച്ചത്.