ചെൽസിയിലേക്കുള്ള തന്റെ വരവിന് കൂടുതൽ ആലോചനകൾ വേണ്ടിവന്നിരുന്നില്ല എന്ന് ഗ്രഹാം പോട്ടർ. ചെൽസി വാഗ്ദാനം ചെയ്തത് തനിക്ക് നിരസിക്കാവുന്നതിലും അപ്പുറം ഉള്ളതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ചെൽസി പരിശീലകൻ എന്ന നിലയിൽ തന്റെ ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ചാമ്പ്യൻസ് ലീഗിൽ സാൽസ്ബർഗിന് എതിരെയാണ് ചെൽസിയുടെ മത്സരം.
കഴിഞ ആഴ്ചയാണ് അദ്ദേഹം തോമസ് ടൂഷലിന് പകരക്കാരനായി ചെൽസി പരിശീലക സ്ഥാനം ഏറ്റെടുത്തത്. അഞ്ച് വർഷത്തെ കരാറിൽ വർഷം 12 മില്യൺ പൗണ്ടോളം ശമ്പളം ആണ് ചെൽസി അദ്ദേഹത്തിന് നൽകുക. കൂടാതെ ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കളിക്കാം എന്നതും പോട്ടറെ ബ്രൈറ്റൻ വിടാൻ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഒന്നാണ്. പോട്ടറുടെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരമാണ് നാളെ.