വിനേഷ് ഫോഗട്ട് ആദ്യ റൗണ്ടിൽ പുറത്തെങ്കിലും വെങ്കല പോരാട്ടത്തിന് യോഗ്യ, ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്സിൽ ഇന്ത്യന്‍ നിരാശ തുടരുന്നു

Vineshphogat

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്സിൽ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം തുടരുന്നു. ഇന്ന് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് 53 കിലോ വിഭാഗത്തിൽ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു. വിനേഷിനെ പരാജയപ്പെടുത്തിയ മംഗോളിയന്‍ എതിരാളി ഫൈനലില്‍ എത്തിയതോടെ വിനേഷിന് റെപേഷാജ് റൗണ്ടിൽ മത്സരിക്കുവാനുള്ള അവസരം ലഭിച്ചു.

ഷഫാലി(65 കിലോ), പ്രിയങ്ക(76 കിലോ) എന്നിവരും ആദ്യ റൗണ്ടിൽ പരാജയപ്പെട്ടപ്പോള്‍ നീലം (50 കിലോ) രണ്ടാം റൗണ്ടിലും സുഷ്മ (55 കിലോ) റെപേഷാജ് റൗണ്ടിലും പരാജയപ്പെട്ടു.

ഇന്നലെ ആദ്യ ദിവസത്തെ പ്രകടനത്തിൽ 10 പേരിൽ മൂന്ന് പേര്‍ മാത്രമാണ് ആദ്യ റൗണ്ട് മത്സരം വിജയിച്ചത്.