ചെൽസി ആരാധകർ മൗറിഞ്ഞോയെ ബഹുമാനിക്കണമെന്ന് സരി

- Advertisement -

മുൻ ചെൽസി പരിശീലകൻ ഹോസെ മൗറിഞ്ഞോയെ ചെൽസി ആരാധകർ ബഹുമാനിക്കണമെന്ന് ചെൽസി പരിശീലകൻ മൗറിസിയോ സരി. മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയുള്ള മത്സരത്തിന് ശേഷമുള്ള സംഭവം വികാസങ്ങളെ തുടർന്നാണ് സരിയുടെ പ്രതികരണം. മത്സരത്തിൽ 96ആം മിനുട്ടിൽ റോസ് ബാർക്ലി നേടിയ ഗോളിൽ ചെൽസി യൂണൈറ്റഡിനെതിരെ സമനില പിടിച്ചിരുന്നു.

മത്സരം ശേഷം ഒരു പറ്റം ആരാധകർ മൗറിഞ്ഞോക്ക് നേരെ മോശം വാക്കുകൾ ഉപയോഗിച്ചിരുന്നു. മാത്രവുമല്ല ചെൽസി ബാർക്ലിയിലൂടെ സമനില നേടിയ സമയത്ത് മൗറിഞ്ഞോക്ക് മുൻപിൽ വെച്ച് ആഘോഷിച്ച ചെൽസി സഹ പരിശീലകൻ മാർകോ ഇയാനിക്കെതിരെ മൗറിഞ്ഞോ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇതേ തുടർന്ന് മത്സരം ശേഷം മാർകോ ഇയാനി ഹോസെ മൗറിഞ്ഞോയെ കണ്ടു ക്ഷമാപണം നടത്തിയിരുന്നു. സരി ഈ വിഷയങ്ങൾ ആഭ്യന്തരമായി തീർക്കുമെന്ന് തന്നോട് പറഞ്ഞതായും മൗറിഞ്ഞോ  പറഞ്ഞു. ചെൽസിയുടെ കൂടെ മൗറിഞ്ഞോ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും മൂന്ന് ലീഗ് കപ്പും ഒരു എഫ്.എ കപ്പും ഒരു കമ്മ്യൂണിറ്റി ഷീൽഡ് കിരീടവും നേടിയിരുന്നു.

 

 

Advertisement