വിജയ വഴിയിൽ തിരിച്ചെത്താൻ ചെൽസി ഇന്ന് സൗതാമ്പ്ടണെതിരെ

Chelsea Southampton Timo Werner
Photo: Goal.com

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട ചെൽസി ഇന്ന് വിജയ വഴിയിൽ തിരിച്ചെത്താൻ പ്രീമിയർ ലീഗിൽ സൗതാമ്പ്ടണെ നേരിടും. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിനോടും ചാമ്പ്യൻസ് ലീഗിൽ യുവന്റസിനോടും ചെൽസി പരാജയപ്പെട്ടിരുന്നു. ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് ചെൽസി – സൗതാമ്പ്ടൺ പോരാട്ടം. കഴിഞ്ഞ മത്സരങ്ങളിൽ പരിക്കുമൂലം പുറത്തിരുന്ന ചെൽസി താരം മേസൺ മൗണ്ട് പരിക്കുമാറി ടീമിൽ തിരിച്ചെത്തുമെന്ന് പരിശീലകൻ തോമസ് ടൂഹൽ വ്യക്തമാക്കിയിരുന്നു.

അതെ സമയം പരിക്കേറ്റ റീസ് ജെയിംസ് ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല. കൂടാതെ കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ പരിക്ക് മൂലം പുറത്തിരിക്കുന്ന പുലിസിക്കും കൊറോണ വൈറസ് ബാധയേറ്റ എൻഗോളോ കാന്റെയും ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല. അതെ സമയം സൗതാമ്പ്ടൺ ഈ സീസണിൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഈ സീസണിലെ പ്രീമിയർ ലീഗിൽ ഇതുവരെ ഒരു മത്സരം ജയിക്കാൻ സൗതാമ്പ്ടണ് ആയിട്ടില്ല. ദീർഘ കാലമായി പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തിരിക്കുന്ന സ്റ്റുവർട്ട് ആംസ്ട്രോങ് ഇന്ന് സൗതാമ്പ്ടൺ നിരയിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

Previous article377/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ
Next articleമുംബൈയ്ക്ക് നിര്‍ണ്ണായക മത്സരം, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റൽസ്