ഫുട്ബോൾ ക്ലബ്ബുകൾ തങ്ങളുടെ അക്കാദമികൾ സാധാരണ രണ്ട് കാര്യങ്ങൾക്കായാണ് ഉപയോഗിക്കാർ. ഒന്ന്, ക്ലബ്ബിന്റെ കളി ശൈലി നന്നേ ചെറുപ്പം തൊട്ടേ പഠിച്ചറിഞ്ഞു കളിച്ചു തെളിയിച്ച യുവതാരങ്ങളെ സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യാൻ. രണ്ട്, നല്ല സമര്‍ത്ഥരായ അക്കാദമി താരങ്ങളെ വിറ്റ്, അതുവഴി ക്ലബ് ഇന്റെ ഫിനാൻസ് ബാലൻസ് ചെയ്യുക, അല്ലെങ്കിൽ ബിഗ് മണി സൈനിങ്സ് നു വേണ്ടി ഫണ്ട് ഒപ്പിക്കുക. ഫുട്ബോളിന്റെ തൊട്ടിലായ ബ്രിട്ടനിലെ ഏറ്റവും മികച്ച ഫുട്ബോൾ അക്കാദമി ഏതാണെന്നു ചോദിച്ചാൽ അക്ഷരാർത്ഥത്തിൽ സംശയമേതും കൂടാതെ പറയാം – അത് ചെൽസി അക്കാദമി ആണെന്ന്. കൊബാം ട്രെയിനിങ് സെന്റർ.
2003ഇല് റഷ്യൻ ബിസിനസ്സുകാരൻ റോമൻ അബ്രമോവിച് ചെൽസി ഫുട്ബോൾ ക്ലബ് വാങ്ങിയതിന് ശേഷം അക്കാദമി ഒന്ന് നവീകരിച്ചു. മുന്നേ ചെൽസി ഉപയോഗിച്ചുകൊണ്ടിരുന്ന ട്രെയിനിങ് സെന്റർ, ആഴ്‌സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നെ മുൻനിര ക്ലബ്ബുകളെ അപേക്ഷിച്ച് കാലഹാരണപ്പെട്ടതായിരുന്നു. യൂറോപ്യൻ ചാമ്പ്യൻ ജോസേമൗറിനോ കൂടി മാനേജർ ആയി എത്തിയ ശേഷം തങ്ങളുടെ ഔട്ട്ഡേറ്റഡ് ആയിപ്പോയ അക്കാദമി ആധുനിക സൗകര്യങ്ങളുള്ളതാക്കി മാറ്റാൻ ചെൽസി തുനിഞ്ഞിറങ്ങി. അങ്ങിനെ മൂന്നു വർഷത്തിനൊടുവിൽ 2008ൽ അക്കാദമി തുറന്നു.
അനവധി പ്രോമിസിംഗ് താരങ്ങളെ അക്കാദമി നൽകിയെങ്കിലും അവരരാരും തന്നെ ഫസ്റ്റ് ടീമിലേക്കു കയറിക്കൂടി സ്ഥാനം ഉറപ്പിച്ചില്ല. അടിക്കടി ലോണ് അടിസ്ഥാനത്തിൽ ലോവർ ഡിവിഷനിൽ കളിച്ച ശേഷം പലരും ക്ലബ് വിട്ടു.
അക്കാദമിയുടെ വിജയം ചർച്ച ചെയുമ്പോൾ ഒഴിച്ചുകൂട്ടാൻ ആവാത്ത വ്യക്തിത്തമാണ് നീൽ ബാത്ത്. 1993ൽ അദ്ദേഹം പാർട്ട് ടൈം ആയി ചെൽസി സ്കൂൾബോയ്സ് സ്റ്റാഫ് ആയി കയറി. 2002ൽ സ്ഥാനക്കയറ്റത്തോടെ അസിസ്റ്റന്റ് അക്കാദമി ഡയറക്ടർ ആയി ചുമതലയേറ്റു. രണ്ട് വർഷത്തിന് ശേഷം അക്കാദമി മാനേജർ റോളും ബാത്തിനു ലഭിച്ചു. നിലവിൽ അദ്ദേഹം യൂത്ത് ഡെവലപ്പ്മെന്റ് വിഭാഗത്തിന്റെ തലവൻ ആണ്.
മികച്ച സ്കൗട്ട്ടിങ്, പരിശീലനം, സൗകര്യങ്ങൾ, പിച്ചുകൾ, എന്നിവയുടെ പിൻബലത്തിൽ 1961നു ശേഷം ആദ്യമായി 2010 FA യൂത്ത് കപ്പിൽ ചെൽസി മുത്തമിട്ടു. അതിനു ശേഷം 2012,2014,2015,2016,2017,2018 എന്നീ വർഷങ്ങളിലും കപ്പ് ചെൽസിയുടെ യൂത്ത് ടീം നേടി. ഇതിനോടൊപ്പം തന്നെ അണ്ടർ-21 പ്രീമിയർ ലീഗ്, യുവേഫ യൂത്ത് ലീഗ് എന്നീ ടൂർണമെന്റുകളിലും ചെൽസി സ്ഥിരസാന്നിധ്യമായി മാറി.
ഇംഗ്ലണ്ടിന്റെ 2017 മുതൽ കണ്ട യൂത്ത് ടീം വിജയത്തിന് പിന്നിലും ചെൽസിയുടെ കുട്ടികൾ ഉണ്ടായിരുന്നു. സ്‌ട്രെങ്ത് ട്രെയിനിങ്ങും, വീഡിയോ അനാലിസീസും ഒക്കെ താരങ്ങളെ മിനുക്കി എടുക്കാൻ സഹായിച്ചു. കാറ്റഗറി-1 റേറ്റിംഗ് ആണ് അക്കാഡമിക്കുള്ളത്.
2018ൽ അവൈലബിൾ ആയ ഗെയിം ടൈം ന്റെ വെറും 5 ശതമാനം മാത്രമാണ് അക്കാദമി ഗ്രാജുവേറ്റ്സിന് കിട്ടിയത്. ലെജൻഡറി ക്യാപ്റ്റൻ ജോൺ ടെറിക്ക് ശേഷം ഒരു പ്രോപ്പർ സ്റ്റാൽവർട്ട് അക്കാഡമിയിലൂടെ ഫസ്റ്റ് ടീമിൽ വന്ന് നിലയുറപ്പിച്ചില്ല. അടിക്കടി ഉള്ള മാനേജറിയൽ മാറ്റങ്ങളും ഇതിനെ സഹായിച്ചില്ല. യൂത്ത് പ്രൊസ്പെക്റ്റ് ഇല് നിന്നും റെഗുലർ ഫസ്റ്റ് ടീം പ്ലയെർ എന്നത് ഒരു വലിയ ലീപ്പ് തന്നെയാണ്. ഫിനാൻഷ്യൽ ഫെയർ പ്ലെ യുടെ കുരുക്കിൽ നിന്നും ഊരാനുള്ള ഒരു മാർഗം കൂടി ആയിരുന്നു ഈ ലോണ് ടു സെൽ സിസ്റ്റം. 2018/19 സീസണിൽ ചെൽസിയുടെ 42 താരങ്ങളാണ് വിവിധ ക്ലബ്ബുകളിൽ ലോണ് അടിസ്ഥാനത്തിൽ കളിച്ചുകൊണ്ടിരുന്നത്. നീൽ ബാത്ത് ഇന്റെ ഐഡിയോളജി പ്രകാരം ചെൽസി ഫസ്റ്റ് ടീമിലേക്കു പാകമാവാൻ യൂത്ത് താരങ്ങൾ സീനിയർ ലെവലിൽ കുറഞ്ഞത് 150 മുതൽ 200 മത്സരങ്ങൾ എങ്കിലും കളിചിരിക്കണം.
ഫസ്റ്റ് ടീമിലേക്കുള്ള ഈ വഴി അടഞ്ഞു കിടന്ന സമയത്താണ് ക്ലബിന് ട്രാൻസ്ഫർ ബാൻ കിട്ടുന്നതും ക്ലബ് ലെജൻഡ് ഫ്രാങ്ക് ലമ്പാർഡ് കോച്ച് ആയി വരുന്നതും. ഉർവശി ശാപം ഉപകാരം എന്ന് പറയുന്നതുപോലെ, ലമ്പാർഡിന്റെ കീഴിൽ മേസൺ മൗണ്ട്, റീസ് ജെയിംസ്, ആൻഡ്രെസ്സ് ക്രിസ്റ്റൻസൺ, ടാമി എബ്രഹാം, ഹഡ്സൺ ഒഡോയ്, ടോമോറി എന്നിവർക്ക് അവസരങ്ങൾ ലഭിച്ചു. നിലവിൽ ക്രിസ്റ്റൻസൺ, ലോഫ്റ്റസ്-ചീക്ക്, ചലോബ, മൗണ്ട്, ഹഡ്സൺ ഒഡോയ്, റീസ് ജെയിംസ്, എന്നിവരൊക്കെ ഫസ്റ്റ് ടീം സ്ഥാനം ഉറപ്പിച്ച അവസ്ഥയാണ്. ബ്രോജ, ലീവ്രമെന്റോ, ഗാലഹർ, ഗിൽമോർ എന്നീ പ്രോമിസിംഗ് താരങ്ങളും പ്രീമിയർ ലീഗിൽ മറ്റു ക്ലബ്ബുകൾക്കായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
അകെ, ബോഹ, ബെർടെൻഡ്, വാൻ ആൻഹോൾട്ട്, ലാമ്പ്റ്റി, ഗുയെഹി, റൈസ്, സോളങ്കി, മുസോണ്ട എന്നിവരും അക്കാഡമിയിൽ കളി പഠിച്ചവർ തന്നെ. ഇനിയും മികച്ച താരങ്ങളെ ഫുട്ബോളിന് സംഭാവന നൽകാൻ ചെൽസി അക്കാദമിക്ക് കഴിയട്ടെ!