എവേ ആരാധകർക്ക് ടിക്കറ്റ് വിൽക്കാം പക്ഷെ പണം ചെൽസിക്ക് ലഭിക്കില്ല

Wasim Akram

Chelsea Kai Havertz Goal
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുടെ ലൈസൻസ് പുതുക്കുന്നതും ആയി ബന്ധപ്പെട്ടു ബ്രിട്ടീഷ് ഗവർമെന്റ് വരുത്തിയ നിയമങ്ങളിൽ ചെറിയ ഇളവ്. റഷ്യൻ ഉടമ റോമൻ അബ്രമോവിച്ചിനെ ലക്ഷ്യം വച്ചു ബ്രിട്ടീഷ് ഗവർമെന്റ് ചെൽസിക്ക് മുന്നിൽ വച്ച നിബന്ധനകളിൽ ആണ് ചെറിയ ഇളവ് നൽകിയത്. ഇതോടെ തങ്ങളുടെ മൈതാനത്ത് കളി കാണാൻ എത്തുന്ന എതിർ ടീമിന്റെ ആരാധകർക്ക് ആയുള്ള ടിക്കറ്റുകൾ വിൽക്കാൻ ചെൽസിക്ക് ആവും.

അതേപോലെ തങ്ങളുടെ ആരാധകർക്ക് അവേ മത്സരങ്ങൾക്കു ടിക്കറ്റും ചെൽസിക്ക് വിൽക്കാം. അതേസമയം ഇതിന്റെ വരുമാനം ചെൽസിക്ക് ലഭിക്കില്ല. ഇത് മറ്റു ക്ലബുകൾക്കും ടൂർണമെന്റ് നടത്തിപ്പ് കാർക്കും പ്രീമിയർ ലീഗിനും ആവും പോവുക. അതേസമയം കപ്പ് മത്സരങ്ങൾക്കും വനിതകളുടെ മത്സരത്തിനും ഉള്ള ടിക്കറ്റുകൾ ചെൽസിക്ക് വിൽക്കാം പക്ഷെ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് സ്വന്തം ആരാധകർക്ക് ടിക്കറ്റുകൾ വിൽക്കാൻ ചെൽസിക്ക് ആവില്ല. മത്സരങ്ങളിൽ ലഭിക്കുന്ന വരുമാനം ചാരിറ്റിയിലേക്ക് നൽകാൻ ആണ് പ്രീമിയർ ലീഗ് തീരുമാനം.