ചെൽസി ഈസ് ബാക്ക്, തുടർച്ചയായ മൂന്നാം വിജയം

Newsroom

ചെൽസി മെല്ലെ ഉയർത്തെഴുന്നേൽക്കുക ആണ്. അവർ ഇന്ന് ബേർൺലിയെയും തോൽപ്പിച്ചതോടെ പ്രീമിയർ ലീഗിൽ ആദ്യ പത്തിനുള്ളിലേക്ക് വന്നു. എവേ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ചെൽസി വിജയിച്ചത്. ഇത് അവരുടെ തുടർച്ചയായ മൂന്നാം വിജയമാണിത്.

ചെൽസി 23 10 07 21 07 54 821

ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ചെൽസിയുടെ തിരിച്ചടി. 15ആം മിനുട്ടിൽ വിൽസൺ ഒഡൊബേർട്ട് ആണ് ബേർൺലിക്ക് ലീഡ് നൽകിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു സെൽഫ് ഗോളിലൂടെ ചെൽസി സമനില കണ്ടു. സ്റ്റെർലിംഗിന്റെ എഫേർട്ട് ഡിഫ്ലക്റ്റഡ് ആയി ഗോൾ ആയി മാറുക ആയിരുന്നു.

രണ്ടാം പകുതിയിൽ യുവതാരം കോൾ പാൽമറിലൂടെ ചെൽസി ലീഡ് എടുത്തു. താരത്തിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. 65ആം മിനുട്ടിൽ സ്റ്റെർലിംഗ് അവർക്ക് മൂന്നാം ഗോൾ നൽകി. ഇതിനു പിന്നാലെ നിക്കോളാസ് ജാക്സന്റെ മികച്ച ഫിനിഷും വന്നു. ഇത് അവരുടെ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ ചെൽസിക്ക് 8 മത്സരങ്ങളിൽ നിന്ന് 11 പോയിന്റ് ആയി‌. അവർ ലീഗിൽ പത്താം സ്ഥാനത്തേക്ക് മുന്നേറി. ബേർൺലി 4 പോയിന്റുമായി പതിനെട്ടാം സ്ഥാനത്ത് നിൽക്കുന്നു‌