തുടർ ജയങ്ങൾ തുടരാൻ ഉറച്ച് ചെൽസി ഇന്ന് ബേൺലിയിൽ

- Advertisement -

ചാമ്പ്യൻസ് ലീഗിലെ ആവേശ ജയത്തിന് പിന്നാലെ പ്രീമിയർ ലീഗിൽ ഫ്രാങ്ക് ലംപാർഡിന്റെ ചെൽസി ഇന്ന് ബേൺലിക്ക് എതിരെയിറങ്ങും. തുടർച്ചയായ 6 ജയങ്ങളുമായി വരുന്ന ചെൽസിയെ തടയുക എന്നത് ബേൺലിക്ക് വലിയ വെല്ലുവിളി തന്നെയാകും. ബേൺലിയുടെ മൈതാനത്ത് ഇന്ന് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം കിക്കോഫ്.

ചാമ്പ്യൻസ് ലീഗിൽ അയാക്സിനെതിരെ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം നടത്തിയ പുലിസിക്കിന് ഇന്ന് ലംപാർഡ് ആദ്യ ഇലവനിൽ അവസരം നൽകിയേക്കും. ചെൽസി ടീമിൽ കാന്റെ, റൂഡിഗർ, ക്രിസ്റ്റിയൻസൻ, എമേഴ്സൻ എന്നിവർ പരിക്ക് കാരണം പുറത്താണ്. റോസ് ബാർക്ലി പകരകാരുടെ ബെഞ്ചിൽ തിരികെ എത്തിയേക്കും. ബേൺലിയിൽ ആഷ്‌ലി ബാർന്സ്, കോർക്ക് എന്നിവർക്ക് പരിക്കാണ്.

Advertisement