ചെൽസി വീണ്ടും പരാജയം!! ഇനി ടേബിളിൽ ആദ്യ പത്തിലും ഇല്ല

Newsroom

Picsart 23 04 01 23 54 37 388
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി വീണ്ടും കഷ്ടകാലത്തിലേക്ക്‌. ഇന്ന് അവർ സ്വന്തം ഗ്രൗണ്ടിൽ ആസ്റ്റൺ വില്ലയോടും പരാജയപ്പെട്ടു. ഉനായ് എമെറിയുടെ ടീം ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വന്ന് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ചെൽസിയുടെ ഡിഫൻസിലെ ഒരു പിഴവ് നൽകിയ അവസരം മുതലെടുത്ത് ആയിരുന്നു വില്ല തങ്ങളുടെ ആദ്യ ഗോൾ നേടിയത്. 18ആം മിനുട്ടിൽ ഒലി വാറ്റ്കിൻസിന് കിട്ടിയ അവസരം താരം ഒരു ചിപിലൂടെ വലയിൽ എത്തിച്ചു. സ്കോർ 1-0.

ചെൽസി 23 04 01 23 55 09 782

രണ്ടാം പകുതിയിൽ ചെൽസി വിജയത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കെ ഒരു കോർണറിൽ നിന്ന് ആസ്റ്റൺ വില്ല അവരുടെ രണ്ടാം ഗോളും നേടി. 56ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ടിലൂടെ മഗിന്നായിരുന്നു ഗോൾ നേടിയത്ം സ്കോർ 0-2. ചെൽസിക്ക് ഇതിനു ശേഷം കാര്യമായി എമി മാർട്ടിനസിനെ ഒന്ന് പരീക്ഷിക്കാൻ പോലും ആയില്ല.

ഈ പരാജയത്തോടെ ചെൽസി ആദ്യ പത്തിൽ നിന്നും പിറകിലോട്ട് പോയി. ചെൽസി ഇപ്പോൾ 38 പോയിന്റുമായി 11ആം സ്ഥാനത്താണ്. 41 പോയിന്റുള്ള ആസ്റ്റൺ വില്ല 9ആം സ്ഥാനത്തേക്ക് മുന്നേറി.