പ്രീമിയർ ലീഗ് ക്ലബായ ചെൽസി തകർപ്പൻ ഹോം ജേഴ്സി അവതരിപ്പിച്ചു. പതിവ് നീല നിറത്തിലുള്ള ഹോം ജേഴ്സി ആണ് ചെൽസി ഡിസൈൻ ചെയ്തിരിക്കുന്നത്. ഡിസൈനിൽ കാര്യമായ മാറ്റം ഇത്തവണത്തെ ജേഴ്സിയിൽ ഉണ്ട്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് ചെൽസിയുടെ കിറ്റ് ഒരുക്കിയിരിന്നത്. ഹോം കിറ്റ് ഇപ്പോൾ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. ചെൽസി ഈ ജേഴ്സി അണിയുന്നത് കാണാൻ സീസൺ അവസാനം വരെ കാത്തിരിക്കേണ്ടി വരും.