അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് ആഴ്‌സണൽ യോഗ്യത നേടാനുള്ള സാധ്യത കുറവാണെന്ന് സമ്മതിച്ച് ആഴ്‌സണൽ പരിശീലകൻ ഉനൈ എമേറി. ആഴ്‌സണലിന്റെ സ്ഥിരതയില്ലാഴ്മയാണ് ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വിലങ്ങുതടിയായി നിൽക്കുന്നതെന്നും ആഴ്‌സണൽ പരിശീലകൻ പറഞ്ഞു.
കഴിഞ്ഞ ദിവസം വെസ്റ്റ്ഹാമിനോട് ഞെട്ടിക്കുന്ന തോൽവിയേറ്റുവാങ്ങിയതോടെ ആഴ്‌സണലും നാലാം സ്ഥാനത്തുള്ള ചെൽസിയുമായുള്ള പോയിന്റ് വ്യതാസം ആറായി ഉയർന്നിരുന്നു. മാത്രവുമല്ല ടോട്ടൻഹാമിനെ തോൽപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 41 പോയിന്റോടെ ആഴ്‌സണലിനൊപ്പം എത്തിയിരുന്നു. നവംബർ മുതൽ ഒരു എവേ മത്സരം ജയിക്കാനും ആഴ്‌സണലിനായിട്ടില്ല. ഇതൊക്കെയാണ് ആഴ്‌സണലിന്റെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾക്ക് തിരിച്ചടിയായത്.
സീസണിന്റെ തുടക്കത്തിൽ 22 മത്സരങ്ങളിൽ തുടർച്ചയായി പരാജയമറിയാതെ കുതിച്ച ആഴ്‌സണൽ പിന്നിട്ട് അങ്ങോട്ട് ഫോം കണ്ടെത്തുന്നതിൽ വിഷമിക്കുകയായിരുന്നു. അടുത്ത ആഴ്ച നാലാം സ്ഥാനത്തിരിക്കുന്ന ചെൽസിയും ആഴ്‌സണലും തമ്മിലുള്ള മത്സരം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഇരു ടീമുകൾക്കും നിർണ്ണായകമാണ്.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



