എതിരാളി പിന്മാറി, പാരീസ് മാസ്റ്റേഴ്സിൽ ജ്യോക്കോവിച്ച് ക്വാർട്ടറിൽ, ക്വാർട്ടറിൽ എതിരാളി ടൈയ്‌ലർ ഫ്രിറ്റ്സ്

20211104 230906

പാരീസ് മാസ്റ്റേഴ്സിൽ പ്രീ ക്വാർട്ടറിൽ ഗെയിൽ മോൻഫിൽസ് പരിക്കേറ്റു പിന്മാറിയതോടെ ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ. മത്സരത്തിനു മുമ്പ് ആയിരുന്നു ഫ്രഞ്ച് താരത്തിന്റെ പിന്മാറ്റം. ക്വാർട്ടറിൽ അമേരിക്കൻ താരം ടൈയ്‌ലർ ഫ്രിറ്റ്‌സ് ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി. പ്രീ ക്വാർട്ടറിൽ പത്താം സീഡ് ആയ ബ്രിട്ടീഷ് ഒന്നാം നമ്പർ കാമറൂൺ നൂരിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഫ്രിറ്റ്‌സ് ക്വാർട്ടറിൽ എത്തിയത്.

ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി 6-3 നു നേടിയ ഫ്രിറ്റ്‌സ് രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കി ക്വാർട്ടറിലേക്ക് മുന്നേറി. ക്വാർട്ടറിൽ ജ്യോക്കോവിച്ചിനു മികച്ച പോരാട്ടം നൽകാൻ ആവും അമേരിക്കൻ താരത്തിന്റെ ശ്രമം. അതേസമയം ജർമ്മൻ താരം ഡൊമനിക് ഹോപ്ഫറെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്ന ഏഴാം സീഡ് ഉമ്പർട്ട് ഹുർകാഷും ക്വാർട്ടറിൽ എത്തി. ക്വാർട്ടറിൽ നാട്ടുകാരൻ ആയ പോപ്പയിരിനെ തകർത്തു വരുന്ന ഓസ്‌ട്രേലിയൻ താരം ജെയിംസ് ഡക്വോർത്ത് ആണ് ഹുർകാഷിന്റെ എതിരാളി.