ക്രിസ്റ്റിയൻസന് പുതിയ ചെൽസി കരാർ

ചെൽസിയുടെ പുത്തൻ താരോദയം ആന്ദ്രീയാസ് ക്രിസ്റ്റിയൻസന് പുതിയ കരാർ. പുതിയ കരാർ പ്രകാരം താരം 2022 വരെ ചെൽസിയുടെ നീല കുപ്പായത്തിൽ തുടരും. അന്റോണിയോ കൊണ്ടേയുടെ ടീമിൽ പ്രധാന കളിക്കാരനായി വളർന്ന ഡാനിഷ് താരത്തിന് പുതിയ കരാർ പ്രകാരം താരത്തിന്റെ ശമ്പളത്തിലും കാര്യമായ വർധന ഉണ്ടായേക്കും. ഈ സീസണിൽ മികച്ച പ്രകടനം തുടരുന്ന ക്രിസ്റ്റിയൻസനെ സ്വന്തമാക്കാൻ യൂറോപ്പിലെ പ്രമുഖ ക്ലബ്ബ്കൾ തയ്യാറെടുക്കുന്നു എന്ന വാർത്തകൾക്കിടെയാണ് താരം പുതിയ കരാറിൽ ഒപ്പിട്ടത്.

ഈ സീസണിൽ ചെൽസി പ്രതിരോധത്തിലെ അഭിവാജ്യ ഘടകമാണ് ക്രിസ്റ്റിയൻസൻ. ഡേവിഡ് ലൂയിസിന്‌ പകരം ടീമിൽ ഇടം നേടിയ ക്രിസ്റ്റിയൻസൻ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ കളി തുടർന്നപ്പോൾ ലൂയിസിന്‌ ടീമിൽ ഇടം നഷ്ടമായി. 21 വയസുകാരനായ ക്രിസ്റ്റിയൻസൻ ചെൽസിയുടെ അക്കാദമി വഴിയാണ്‌ ആദ്യ ഇലവനിൽ എത്തുന്നത്. അവസാന 2 സീസണുകളിൽ ബൊറൂസിയ ഗ്ലാഡ്ബാച്ചിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച താരം ഡെൻമാർക്ക് ദേശീയ ടീമിലും അംഗമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെഞ്ചമിന് ഇരട്ട ഗോൾ, ഏഴു ഗോൾ പോരാട്ടത്തിൽ സബാന് ജയം
Next articleമുൻ പോർട്സ്മൗത് താരം കേരള ബ്ലാസ്റ്റേഴ്സിൽ കോച്ചായി എത്തുന്നു