ബെഞ്ചമിന് ഇരട്ട ഗോൾ, ഏഴു ഗോൾ പോരാട്ടത്തിൽ സബാന് ജയം

എടപ്പാളിൽ നടന്ന ആവേശ പോരാട്ടത്തിൽ സ്മാക്ക് മീഡിയ സബാൻ കെ ആർ എസ് കോഴിക്കോടിനെ തോൽപ്പിച്ചു. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ 4-3 എന്ന സ്കോറിനാണ് സബാൻ ജയം ഉറപ്പിച്ചത്. സബാൻ കോട്ടക്കലിനു വേണ്ടി ബെഞ്ചമിൻ ഇരട്ട ഗോളുകൾ നേടി. കെവിൻ, മമ്മദ് എന്നിവരാണ് ബാക്കി ഗോളുകൾ നേടിയത്.

 

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസ് സെമിയിലെ പോരാട്ടത്തിൽ മെഡിഗാഡ് അരീക്കോടും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും സമനിലയിൽ പിരിഞ്ഞു. 69 മിനുട്ടിനിടെ ആർക്കും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകാരബാവോ കപ്പ് :  അഗ്യൂറോയുടെ ഗോളിൽ സിറ്റിക്ക് ജയം
Next articleക്രിസ്റ്റിയൻസന് പുതിയ ചെൽസി കരാർ