ചെൽസിയുടെ ട്രാൻസ്ഫർ വിലക്ക് കോടതി പിൻവലിച്ചു, ഒപ്പം ഫിഫക്ക് വൻ തുക പിഴയും

ഫിഫ ചെൽസിക്ക് ഏർപ്പെടുത്തിയ ട്രാൻസ്ഫർ ബാൻ കോടതി പകുതിയാക്കി കുറച്ചു. ഇതോടെ ജനുവരിയിൽ ചെൽസിക്ക് കളിക്കാരെ വാങ്ങാനാകും. 2 ട്രാൻസ്ഫർ വിൻഡോ ബാൻ ആയിരുന്നു ഫിഫ ചെൽസിക്ക് ഏർപ്പെടുത്തിയത്. എന്നാൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഇത് 1 ആക്കി ചുരുകുകയായിരുന്നു. ഇതോടെ നേരത്തെ തന്നെ ഒരു ട്രാൻസ്ഫർ വിൻഡോ ബാൻ നേരിട്ട ചെൽസിയുടെ വിലക്ക് ഫലത്തിൽ അവസാനിക്കുകയായിരുന്നു.

ചെൽസിയുടെ വിലക്ക് പിൻവലിച്ചത് അല്ലാതെ ഫിഫയോട് 3 ലക്ഷം സ്വിസ് ഫ്രാങ്ക് പിഴയായി അടക്കാനും കോടതി വിധിച്ചിട്ടുണ്ട്. ഇതോടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി സജീവമായി ഉണ്ടാകും എന്ന് ഉറപ്പായി. ബെൻ ചിൽവെൽ, വിൽഫ്രഡ് സാഹ, ജെയ്ഡൻ സാഞ്ചോ അടക്കം ഉള്ളവരെ ചെൽസി ടീമിൽ എത്തിക്കാൻ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ് ഫ്രാങ്ക് ലംപാർഡ് പരിശീലകനായ ചെൽസി.

Previous articleബോള്‍ട്ടും ഗ്രാന്‍ഡോമും ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യും
Next articleമുൻ ക്യാപ്റ്റൻ അസ്ഹറുദീന്റെ പേരിൽ ഹൈദരാബാദ് സ്റ്റേഡിയത്തിൽ സ്റ്റാൻഡ്