ചെൽസി ഇതിഹാസ താരം പീറ്റർ ചെക്ക് സ്റ്റാംഫോഡ് ബ്രിഡ്ജിലേക് മടങ്ങി എത്തുന്നു. യൂറോപ്പ ലീഗ് ഫൈനലോടെ ആഴ്സണൽ വിടുന്ന താരം ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്ന കാര്യം നേരത്തെ പ്രഖ്യാപിച്ചതാണ്. ഈ ഫൈനലിന് ശേഷം ചെക്ക് ചെൽസിയിലേക് മടങ്ങും എന്ന് സ്കൈ സ്പോർട്സ് ആണ് റിപ്പോർട്ട് ചെയ്തത്.
2017 ൽ മൈക്കൽ എമെനാലോ രാജി വച്ചതോടെയാണ് ചെൽസിയിൽ സ്പോർട്ടിങ് ഡയറക്റ്റർ പദവി ഒഴിവ് വന്നത്. ട്രാൻസ്ഫർ കാര്യങ്ങളിൽ അടക്കം നിർണായക പങ്ക് വഹിക്കുന്ന പദവിയിലേക് ക്ലബ്ബിനെ ഏറെ അടുത്തറിയുന്ന ചെക്കിനെ കൊണ്ട് വരാനുള്ള തീരുമാനത്തെ ചെൽസി ആരാധകരും ഇരു കൈ നീട്ടി സ്വീകരിക്കും എന്നുറപ്പാണ്.
2004 മുതൽ 2015 വരെ ചെൽസിയുടെ ഗോൾ വല കാത്ത ചെക്ക് ചെൽസികൊപ്പം 4 ലരീമിയർ ലീഗും, ചാമ്പ്യൻസ് ലീഗും, യൂറോപ്പ ലീഗും അടക്കം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കളത്തിന് അകത്തും പുറത്തും പ്രൊഫഷണലിസം വിടാതെ പെരുമാറുന്നതിന്റെ പേരിലും ഏറെ പ്രശസ്തനാണ് ചെക്ക്. ക്ലബ്ബ് ഉടമ റോമൻ അബ്രമോവിവിച്ചുമായുള്ള അടുത്ത ബന്ധവും ചെക്കിന് ചെൽസിയിൽ പുതിയ പദവി ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്.