തന്നെ ട്രോളിയ ജർമ്മൻ ക്ലബ്ബ് ബയേണ് ലവർകൂസനെ രൂക്ഷമായി വിമർശിച്ച് ആഴ്സണൽ ഗോളി പീറ്റർ ചെക്ക് രംഗത്ത്. ആഴ്സണൽ- സിറ്റി മത്സരത്തിനിടെ പീറ്റർ ചെക്ക് ഒരു സെൽഫ് ഗോൾ വഴങ്ങുന്നിടത്തോളം എത്തിയ തെറ്റ് ചൂണ്ടി കാട്ടി ട്വിറ്ററിൽ ട്രോളിയതിനാണ് ചെക്ക് മറുപടിയുമായി രംഗത്ത് എത്തിയത്.
ട്വിറ്ററിൽ തങ്ങളുടെ പഴയ ഗോളിയും ഇപ്പൊൾ ആഴ്സണൽ ഗോളിയുമായ ലെനോ ആകും നല്ലത് എന്ന രീതിയിൽ ലെവർകൂസന്റെ ഔദ്യോഗിക ട്വിറ്റെർ അകൗണ്ട് ട്വീറ്റ് ഇട്ടിരുന്നു. പക്ഷെ ഇതിലെ തമാശ സ്വീകരിക്കാത്ത ചെക്ക് ആഴ്സണലിലുള്ള പ്രൊഫഷണലിസവും മൂല്യങ്ങളും മറ്റൊരു ക്ലബ്ബിന് ഇല്ലാതെ പോയതിൽ സങ്കടമുണ്ട് എന്നാണ് ചെക്ക് ട്വിറ്ററിൽ കുറിച്ചത്. ലെവർകൂസന്റെ ഔദ്യോഗിക പേജ് മെൻഷൻ ചെയ്താണ് വെറ്ററൻ കീപ്പർ മറുപടി നൽകിയത്.
.@Arsenal we share important values which make us a big club not only on the football side . Fair competition, professionalism and sportsmanship are the biggest ones you teach young footballers and it’s sad to see when other clubs don’t share the same values. .@bayer04_en
— Petr Cech (@PetrCech) August 13, 2018
ചെക്കിന്റെ ട്വീറ്റിന് താഴെ ഉടൻ തന്നെ ലെവർകൂസൻ മറുപടിയുമായി എത്തി. തങ്ങൾ ഉദ്ദേശിച്ച തമാശ ചെക്കിന് മനസിലായില്ലെന്നും തങ്ങൾ മൂല്യങ്ങൾ ഉയർത്തി പിടുക്കുന്ന ക്ലബ്ബാണെന്നും അവർ മറുപടിയിൽ പറഞ്ഞു. ചെക്കിന്റെ അഗ്യൂറോക്ക് എതിരായ സേവിന് പ്രശംസയും അവർ നൽകി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial