കവാനിയുടെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുക്കാനുള്ള ചർച്ചകൾ ഉടൻ എന്ന് ഒലെ

Newsroom

ഉറുഗ്വേ താരം കവാനിയുടെ കരാർ ഉടൻ പുതുക്കും എന്ന് സൂചന നൽകി യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഒരു വർഷത്തെ കരാറിലാണ് കവാനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്‌. എന്നാൽ കരാർ വ്യവസ്ഥയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് താല്പര്യം ഉണ്ട് എങ്കിൽ ഒരു വർഷം കൂടെ കരാർ പുതുക്കാൻ അനുമതി നൽകുന്നുണ്ട്. ആ വ്യവസ്ഥ ഉപയോഗിച്ച് താരത്തിന്റെ കരാർ പുതുക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്.

കവാനിയുടെ പ്രകടനത്തിൽ താൻ സന്തോഷവാൻ ആണെന്നും ഉടൻ തന്നെ കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിക്കും എന്നും ഒലെ പറഞ്ഞു. യുണൈറ്റഡിന്റെ പദ്ധതികൾ കവാനിയെയും കവാനിയുടെ പദ്ധതികൾ തങ്ങളും അറിയും എന്നും ഇതിനു ശേഷം തീരുമാനം എടുക്കും എന്നും ഒലെ പറഞ്ഞു. കവാനിയുടെ സാന്നിദ്ധ്യം ടീമിനു ഡ്രസിംഗ് റൂമിലും വലിയ ഗുണം ചെയ്യുന്നുണ്ട് എന്നും ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതുവരെ എഴു ഗോളുകൾ കവാനി സംഭാവന ചെയ്തിട്ടുണ്ട്.