“മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഒരുപാട് ഗോളുകൾ അടിക്കണം” – കവാനി

20201010 202505
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഒരുപാട് ഗോളുകൾ അടിക്കുക ആണ് തന്റെ ലക്ഷ്യം എന്ന് മാഞ്ചസ്റ്ററിൽ പുതുതായി എത്തിയിരിക്കുന്ന താരം കവാനി. ഒരുപാട് ഗോൾ അടിക്കാൻ ആകുമെന്നാണ് പ്രതീക്ഷ. ടീമിനെ സഹായിക്കാൻ ആകണം എന്നും കവാനി പറഞ്ഞു. മുമ്പ് പി എസ് ജിയിലും നാപോളിയിലും ഗോളടിച്ച് കൂട്ടിയിട്ടുള്ള താരമാണ് കവാനി. താൻ കരാർ ഒപ്പുവെക്കും മുമ്പ് പരിശീലകൻ ഒലെയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിൽ തനിക്ക് വിശ്വാസം ഉണ്ട് എന്നും കവാനി പറഞ്ഞു.

താൻ ഒരു ടീം പ്ലയർ ആണ്‌. ടീമിൽ ഉള്ളവർ പരസ്പരം സഹായിച്ചാൽ ലക്ഷ്യങ്ങളിലേക്ക് ടീമിന് എളുപ്പത്തിൽ എത്താൻ ആകും എന്നും കവാനി പറഞ്ഞു. അവസാന കുറേ മാസങ്ങളായി കവാനി കളിച്ചിട്ടില്ല എങ്കിലും താൻ പൂർണ്ണ ആരോഗ്യവാൻ ആണെന്നും ടീം ആവശ്യപ്പെടുമ്പോൾ ഇറങ്ങാൻ താൻ തയ്യാറാണ് എന്നും കവാനി പറഞ്ഞു. പി എസ് ജിക്ക് എതിരെ ആകും മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള കവാനിയുടെ അരങ്ങേറ്റം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement