17കാരൻ അൻസു ഫതി ലാലിഗയിലെ മികച്ച താരം

20201010 205909
- Advertisement -

ലാലിഗയിൽ സെപ്റ്റംബർ മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരം ബാഴ്സലോണയുടെ യുവതാരം അൻസു ഫതി സ്വന്തമാക്കി. ലാലിഗയിൽ തുടക്കത്തിൽ തന്നെ ബാഴ്സലോണക്ക് വേണ്ടി നടത്തിയ പ്രകടനമാണ് അൻസുവിനെ മികച്ച താരത്തിനുള്ള അവാർഡിന് അർഹനാക്കിയത്. അൻസു ആദ്യമായാണ് ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ബാഴ്സലോണ ലീഗിൽ വിജയിച്ച രണ്ടു മത്സരങ്ങളിലും അൻസു ഗോളുകൾ നേടിയിരുന്നു.

വിയ്യാറയലിനെതിരെ ഇരട്ട ഗോളുകളും, സെൽറ്റ വീഗോയ്ക്ക് എതിരെ ഒരു ഗോളും നേടാൻ അൻസുവിനായി. ബാഴ്സലോണ ആദ്യ ഇലവനിലെ സ്ഥിര സാന്നിദ്ധ്യമാണ് ഫതി ഇപ്പോൾ. മെസ്സി കഴിഞ്ഞാൽ ലാലിഗയിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഷോട്ടുകൾ അടിച്ച താരവും അൻസു ഫതിയാണ്.

Advertisement