കവാനി സ്ഥിരമായി സ്റ്റാർടിംഗ് ഇലവനിൽ എത്താൻ കുറച്ച് സമയം എടുക്കും എന്ന് ഒലെ

Img 20201201 121417
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൻ കവാനി ക്ലബിൽ ഇതുവരെ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. എങ്കിലും കവാനിക്ക് ആദ്യ ഇലവനിൽ ഇടം ലഭിക്കുന്നത് അപൂർവ്വമാണ്. പ്രീമിയർ ലീഗിൽ ഈ സീസണിൽ ആകെ ഒരു മത്സരത്തിലാണ് കവാനി ആദ്യ ഇലവനിൽ ഇറങ്ങിയത്. കവാനിയെ ആദ്യ ഇലവനിൽ സ്ഥിരമായി ഇറക്കാൻ ആയിട്ടില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറയുന്നു.

കവാനി ഇംഗ്ലീഷ് ഫുട്ബോളുനായി പൊരുത്തപ്പെട്ടു വരികയാണ്. മാത്രമല്ല ഇവിടെ ഇപ്പോൾ എല്ലാ മൂന്ന് ദിവസങ്ങളും മത്സരമാണ്. അതുകൊണ്ട് എല്ലാവരെയും കരുതലോടെ മാത്രമെ ഉപയോഗിക്കാൻ ആവുകയുള്ളൂ എന്നും ഒലെ പറഞ്ഞു. കവാനി പരിക്ക് കാരണം പുറത്തായിരുന്നു എന്നതും അദ്ദേഹം ഓർമ്മിപ്പിച്ചു. കവാനിയുടെ പ്രകടനങ്ങളിൽ താൻ സന്തോഷവാൻ ആണെന്നും അദ്ദേഹം പറഞ്ഞു.

Advertisement