കവാനിയെ വംശീയ അധിക്ഷേപം നടത്തി എന്ന് കാണിച്ച് ഇംഗ്ലീഷ് എഫ് എ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കാനും വലിയ പിഴ ചുമത്താനും ഇന്നലെ തീരുമാനിച്ചിരുന്നു. താൻ നടപടി അംഗീകരിക്കുന്നു എന്നും എന്നാൽ ആരെയും വേദനിപ്പിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ല എന്നും കവാനി വിലക്കിനെ കുറിച്ച് പ്രതികരിച്ചു. ഇംഗ്ലണ്ടിൽ മോശം അർത്ഥമുള്ള വാക്കാണ് കവാനി ഉപയോഗിച്ചത് എങ്കിലും ലാറ്റിനമേരിക്കയിൽ സ്നേഹത്തോടെ പറയുന്ന വാക്കാണ് അത് എന്ന് കവാനിയെ പിന്തുണക്കുന്നവർ പറയുന്നുണ്ട്.
എന്നാൽ താൻ ഇംഗ്ലണ്ടിലാണ് കളിക്കുന്നത് എന്നും ഇവിടുത്തെ നിയമങ്ങളെ ബഹുമാനിക്കുന്നു എന്നും കവാനി പറഞ്ഞു. സൗതാമ്പ്ടണ് എതിരായ മത്സര ശേഷം കവാനി പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിരുന്നു വിവാദമായതും ഈ നടപടിയിലേക്കും എത്തിച്ചത്. ഇൻസ്റ്റഗ്രാമിൽ കവാനിയെ അഭിനന്ദിച്ച് സുഹൃത്തിന്റെ പോസ്റ്റിന് കവാനി മറുപടി പറഞ്ഞതായിരുന്നു പ്രശ്നമായി മാറിയത്. കവാനി സുഹൃത്തിനെ പരാമർശിച്ച് ഉപയോഗിച്ച വാക്ക് വംശീയ ചുവ ഉള്ളതായിരുന്നു. നേരത്തെ സമാനമായ വാക്ക് കളത്തിൽ എവ്രയ്ക്ക് എതിരെ ഉപയോഗിച്ചതിന് മുൻ ലിവർപൂൾ താരം സുവാരസിനനും വിലക്ക് നേരിടേണ്ടി വന്നിരുന്നു. .
— Edi Cavani Official (@ECavaniOfficial) December 31, 2020