മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിസൻ കവാനി സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ക്ലബിനൊപ്പം ഉണ്ടാകില്ല. കവാനി ഇനിയും വെക്കേഷൻ കഴിഞ്ഞ് ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടി പ്രത്യേകം അനുമതി വാങ്ങിയ കവാനി ഇനിയും ദിവസങ്ങൾ എടുക്കും മാഞ്ചസ്റ്ററിൽ എത്താൻ. മാഞ്ചസ്റ്ററിൽ എത്തിയാലും ഒരാഴ്ചത്തെ ക്വാരന്റൈൻ താരം പൂർത്തിയാക്കേണ്ടി വരും. ഉറുഗ്വേ ഇപ്പോഴും ബ്രിട്ടൺ റെഡ്സോൺ ആയി കണക്കാക്കുന്ന രാജ്യമാണ്.
ഇതുകൊണ്ട് തന്നെ ആദ്യ രണ്ട് മത്സരങ്ങൾ കവാനിക്ക് നഷ്ടമാകും. ലീഡ്സ് യുണൈറ്റഡിനെയും സൗതാമ്പ്ടണെയും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ മത്സരങ്ങളിൽ നേരിടേണ്ടത്. കവാനിയുടെ അഭാവത്തിൽ ആന്റണി മാർഷ്യലിനെ സ്ട്രൈക്കറാക്കി ഇറക്കിയാകും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുക. മാർക്കസ് റാഷ്ഫോർഡും മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം സീസൺ തുടക്കത്തിൽ ഉണ്ടാകില്ല.