വംശീയ അധിക്ഷേപ പോസ്റ്റ്, കവാനിക്ക് വിലക്കും പിഴയും

na

Download the Fanport app now!
Appstore Badge
Google Play Badge 1

സോഷ്യൽ മീഡിയയിൽ വംശീയ ചുവയുള്ള പോസ്റ്റ് ചെയ്തതിന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ എഡിസൻ കവാനിക്ക് വിലക്കും പിഴയും. 3 മത്സരങ്ങളിൽ നിന്ന് താരത്തെ വിലക്കിയ ഇംഗ്ലീഷ് എഫ് എ ഒരു ലക്ഷം യൂറോ പിഴയും താരത്തിന് മേൽ ചുമത്തിയിട്ടുണ്ട്. നവംബർ 29 ന് സൗത്താംപ്ടന് എതിരായ മത്സരത്തിന് ശേഷമാണ് താരം ഇൻസ്റ്റാഗ്രാമിൽ അധിക്ഷേപപരമായ പോസ്റ്റ് പബ്ലിഷ് ചെയ്തത്.

ഈ സീസണിൽ ഫ്രീ ഏജന്റ് ആയി ഓൾഡ് ട്രാഫോഡിൽ എത്തിയ കവാനിക്ക് മികച്ച തുടക്കമാണ് യുണൈറ്റഡ് ജേഴ്സിൽ നേടാനായത്. പോസ്റ്റിൽ കവാനി പിന്നീട് മാപ്പ് പറഞ്ഞിരുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡും പോസ്റ്റിൽ പ്രസ്താവന ഇറക്കിയിരുന്നു. ഇതുവരെ യുണൈറ്റഡിന് വേണ്ടി 3 ഗോളുകളും 2 അസിസ്റ്റും താരം നേടിയിട്ടുണ്ട്.