മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടോമി ഡൊക്കേർടി അന്തരിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടോമി ഡൊക്കേർടി മരണപ്പെട്ടു. 92 വയസ്സായിരുന്നു. അവസാന കുറച്ചു കാലമായി വാർദ്ധക്യസഹജമായ രോഗങ്ങൾ കാരണം ചികിത്സയിൽ ആയിരുന്നു. പല വലിയ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട് എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എന്ന നിലയിൽ ആണ് ഡൊക്കേർടി അറിയപ്പെടുന്നത്‌. 1974ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ഡിവിഷനിലേക്ക് റിലഗേറ്റ് ചെയ്യപ്പെട്ടപ്പോൾ ആയിരുന്നു ഡൊക്കേർടി മാഞ്ചസ്റ്ററിൽ പരിശീലകനായി എത്തിയത്.

അവിടെ നിന്ന് യുണൈറ്റഡിനെ തിരികെ ഒന്നാം ലീഗിൽ എത്തിക്കാനും 1977ൽ യുണൈറ്റഡിനെ എഫ് എ കപ്പ് ചാമ്പ്യന്മാരാക്കാനും അദ്ദേഹത്തിനായിരുന്നു. 1977ൽ എഫ് എ കപ്പ് ഫൈനലിൽ ലിവർപൂളിനെ ആയിരുന്നു ഡൊക്കേർടിയുടെ യുണൈറ്റഡ് തോൽപ്പിച്ചത്. അന്ന് ലിവർപൂളിന്റെ ട്രെബിൾ കിരീടം ആയിരുന്നു അദ്ദേഹം തടഞ്ഞത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അല്ലാതെ ചെൽസി, ഡാർബി, ആസ്റ്റൺ വില്ല എന്നീ ക്ലബുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. സ്കോട്ലാന്റ് ദേശീയ ടീം പരിശീലകൻ കൂടി ആയിരുന്നു.