മാറ്റി ക്യാഷ് ആസ്റ്റൺ വില്ലയിൽ അഞ്ചു വർഷം കൂടെ തുടരും

ആസ്റ്റൺ വില്ല മാറ്റി ക്യാഷിന്റെ കരാർ അഞ്ച് വർഷത്തേക്ക് പുതുക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. റൈറ്റ് ബാക്കായ താരം 2020 സെപ്റ്റംബറിൽ ആയിരുന്നു വില്ലയിൽ ചേർന്നത്. ഇതുവരെ 60 മത്സരങ്ങൾ താരം വില്ല ജേഴ്സിയിൽ കളിച്ചിട്ടുണ്ട്. മൂന്ന് ഗോളുകളും ആറ് അസിസ്റ്റുകളും താരം ഇതുവരെ ക്ലബിനായി നേടി. ബ്രൈറ്റൺ & ഹോവ് ആൽബിയോൺ, ലീഡ്സ് യുണൈറ്റഡ്, എവർട്ടൺ എന്നിവർക്ക് എതിരെ ആയിരുന്നു ക്യാഷിന്റെ ഗോളുകൾ.

24-കാരൻ നവംബറിൽ പോളണ്ടിനായി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയിരുന്നു. ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പിനുള്ള യോഗ്യത ഉറപ്പാക്കാൻ പോളണ്ടിനെ സഹായിക്കാനും താരത്തിനായി