ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ലിവർപൂളിന് ഇന്ന് ബെൻഫികയുടെ വെല്ലുവിളി

ഇന്ന് രാത്രി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ലിവർപൂൾ ബെൻഫിക്കയെ നേരിടും. എസ്റ്റാഡിയോ ഡ ലൂസിൽ വെച്ചാണ് ആദ്യ പാദം നടക്കുന്നത്. പ്രീക്വാർട്ടറിൽ ഇന്റർ മിലാനെ 2-1ന് തോൽപ്പിച്ച് ആണ് ലിവർപൂൾ ക്വാർട്ടറിലേക്ക് എത്തിയത്. അയാക്സിനെ തോൽപ്പിച്ച് ആയിരുന്നു ബെൻഫികയുടെ ക്വാർട്ടറിലേക്കുള്ള യാത്ര.

ബെൻഫിക ചാമ്പ്യൻസ് ലീഗിൽ ഇതുവരെ ക്വാർട്ടർ ഫൈനലിന് അപ്പുറം പോയിട്ടില്ല. എന്നാൽ ഇപ്പോൾ മികച്ച ഫോമിലുള്ള ബെൻഫിക ലിവർപൂളിനെ അട്ടിമറിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ്‌. ലിവർപൂൾ ആകട്ടെ അവസാന 17 മത്സരങ്ങളിൽ ആകെ ഒരു മത്സരം മാത്രമാണ് വിജയിക്കാതിരുന്നത്. അവരുടെ അവസാന ഏഴ് എവേ മത്സരങ്ങളും അവർ വിജയിച്ചിട്ടുണ്ട്.

മത്സരം രാത്രി 12.30ന് സോണി ലൈവിലും സോണൊ നെറ്റ്വർക്ക് സ്പോർട്സ് ചാനലുകളിലും തത്സമയം കാണാം.